സര്‍ഗ്ഗ വസന്തത്തിന്റെ കേളികൊട്ട് കാത്തിരിക്കുകയാണു നമ്മള്‍.കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ് നമ്മുടെ കരിയാട് സിറാജുല്‍ ഹുദ: ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കുകയാണ്.കലാസാഹിത്യ രംഗത്ത് ധാര്‍മിക മൂല്യം അന്യം നിന്നു പോവുകയും കലാമത്സരങ്ങള്‍ കലാപങ്ങല്‍ക്ക് വേദിയാവുകയും ചെയ്ത ഘട്ടത്തിലാണ് കേരളത്തിലെ ധര്‍മ്മ വിദ്യാര്‍ത്ഥി വിപ്ലവ പ്രസ്ഥാനം സാഹിത്യോത്സവുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്.
1963 മുതല്‍ 16 വര്‍ഷമായി കലാരംഗത്തെ ധാര്‍മ്മിക വല്‍ക്കരണത്തിന് പുത്തന്‍ അധ്യായങ്ങള്‍ വരച്ചു കാട്ടി അത് മുന്നേറുകയാണ്.വിദ്യാര്‍ത്ഥികളിലെ സര്‍ഗ ചൈതന്യം സചേതനമാക്കുകയും സമൂഹത്തിനു സമര്‍പ്പണം ചെയ്യുകയുമാണ് സാഹിത്യോത്സവിന്റെ ലക്ഷ്യം.
നമ്മുടെ നാട്ടില്‍,ശൈഖ് അലിയ്യുല്‍ കൂഫി(റ)ന്റെ ചാരെ ഇദം പ്രഥമമായാണ് ജില്ലാ സാഹിത്യോത്സവ് കടന്ന് വരുന്നത്.
ചരിത്രത്തില്‍ പുതിയ ഇടം കുറിച്ച് വിസ്മയം തീര്‍ത്ത് മുന്നേറാം നമുക്ക്... ഇന്‍ശാ അള്ളാ...
പ്രാര്‍ത്ഥനയോടെ ....
Thursday, 25 June 2009
Subscribe to:
Posts (Atom)